Easy Egg and pachari snack recipe

മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം.!! പച്ചരിയും മുട്ടയും ഉണ്ടങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ; നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല.!! Easy Egg and pachari snack recipe

Easy Egg and pachari snack recipe : പച്ചരിയും മുട്ടയും ഉണ്ടങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല മിനിറ്റുകൾക്കുള്ളിൽ കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം പച്ചരിയും മുട്ടയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ ഒരു പലഹാരം! നമ്മുടെയെല്ലാം വീടുകളിൽ മിക്കപ്പോഴും പ്രഭാതഭക്ഷണത്തിനായി ഇഡലിയും ദോശയും ഉണ്ടാക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ സ്ഥിരമായി ഇത്തരത്തിൽ ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ച് മടുത്തവർക്ക് അതിൽ നിന്നും ഒരു വ്യത്യസ്ത വേണമെന്ന ആഗ്രഹം തീർച്ചയായും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Easy Egg and pachari snack recipe Ingredients:

  • 2 cups raw rice
  • 1 egg
  • 1 cup cooked rice
  • Salt to taste
  • Water as needed
  • Oil for frying

ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ പച്ചരി ആണ്. ഏകദേശം രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. കുറഞ്ഞത് നാലു മണിക്കൂറെങ്കിലും അരി വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അരി നല്ല രീതിയിൽ കുതിർന്നു വന്ന ശേഷം അത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിച്ചതും, ഒരു കപ്പ് അളവിൽ ചോറും, ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഒന്ന് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരികൾ ഇല്ലാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം. ശേഷം ഇതൊന്നു പൊന്താനായി അല്പനേരം മാറ്റിവക്കണം. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് പലഹാരം വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക.

എണ്ണ നല്ല രീതിയിൽ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് കൊടുക്കുക.ഇപ്പോൾ പൂരിയെല്ലാം പൊന്തി വരുന്നതുപോലെ മാവ് മുകളിലേക്ക് നല്ല രീതിയിൽ പൊന്തി വരുന്നതായി കാണാം. ഇത്തരത്തിൽ ആവശ്യാനുസരണം എടുത്തുവച്ച മാവിന്റെ അളവിന് അനുസരിച്ച് പലഹാരങ്ങൾ തയ്യാറാക്കി എടുക്കാവുന്നതാണ്. നല്ല ചൂട് ചിക്കൻ കറിയോടൊപ്പം ഈ ഒരു പലഹാരം സെർവ് ചെയ്യുകയാണെങ്കിൽ ഇരട്ടി രുചിയായിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. ഈ വിഭവം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കരുതേ. ഒപ്പം ബെൽ ഐക്കൺ ഇനേബിൾ ചെയ്യൂ. Easy Egg and pachari snack recipe Video Credit : Malappuram Thatha Vlogs by Ayishu

Easy Egg and pachari snack recipe

  • Soak the raw rice: Wash and soak 2 cups of raw rice in water for at least 4 hours.
  • Drain and mix: Drain the water and mix the soaked rice with 1 egg, 1 cup cooked rice, salt to taste, and water as needed.
  • Grind to paste: Grind the mixture to a smooth paste without any grains.
  • Let it rest: Let the mixture rest for some time to allow it to ferment and rise.
  • Fry the batter: Heat oil in a pan and pour a ladleful of the batter. Let it fry until it puffs up and turns golden brown.
  • Serve: Serve the crispy fried puffs hot with chicken curry or any other accompaniment of your choice.

This recipe is a creative twist on traditional breakfast dishes like idli and dosa. The addition of eggs and cooked rice to the raw rice batter gives it a unique texture and flavor. The puffs are crispy on the outside and soft on the inside, making them a delightful breakfast treat.

റവ ഉണ്ടോ.? വെറും 5 മിനിറ്റ് മാത്രം മതി; ചായ ഉണ്ടാക്കുന്ന സമയം കൊണ്ട് ഒരു സൂപ്പർ പലഹാരം.!!