ഏത് കായ്ക്കാത്ത ബട്ടർ മരവും നിറയെ കായ്‌ക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ.!! ബട്ടർ കായ്ക്കാൻ ഇതാ ഒരു സൂത്രപ്പണി; ഇനി അവോക്കാഡോ പൊട്ടിച്ചു മടുക്കും.!! Avocado Cultivation tips

Avocado Cultivation tips : അവോകാഡോ അഥവാ വെണ്ണപ്പഴം നമ്മുടെ നാട്ടിൽ ഇപ്പോൾ വലിയ രീതിയിൽ പ്രചാരം ലഭിച്ചു വരുന്ന ചെടിയാണ്. ഒരു പഴം എന്നതിലുപരി സലാഡുകളിൽ ചേർക്കാനും സ്മൂത്തികൾക്കു കൊഴുപ്പു പകരനുമാണ് കൂടുതൽ ഇത് ഉപയോഗിച്ച് വരുന്നത്. ഒരുപാട് ഇനങ്ങളിൽ ധാരാളമുള്ള പഴച്ചെടിയാണ് അവക്കാഡോ. നിറത്തിലും വലിപ്പത്തിലും രുചിയിലും നിറയെ വ്യത്യസ്ഥത പുലർത്തിക്കുന്ന നിരവധി

ഇനങ്ങളിൽ ഇവയുണ്ട്. പര്‍പ്പിള്‍, പൊള്ളോക്ക് ലുല, ഹാസ്സ് എന്നിവയാണ് വിവിധ ഇനങ്ങൾ. ഈ പഴത്തിന്റെ കായടെ പരമാവധി നീളം 20 സെ.മീറ്റര്‍ ആണ്. പുറംതൊലിക്ക് ഇളംപച്ചയോ പിങ്കോ നിറം ആയിരിക്കും. ഉള്‍ക്കാമ്പിന്‍റെ നിറം മഞ്ഞയോ മഞ്ഞ കലര്‍ന്ന പച്ചയോ ആയിരിക്കും. ഉള്‍ക്കാമ്പ് ആദ്യം ദൃഢമായിരിക്കുമെങ്കിലും പഴുക്കുമ്പോള്‍ പിന്നെ അത് മൃദുവും വെണ്ണയുടെ പരുവത്തിലാകുകയും ചെയ്യും.

മറ്റു കൃഷികൾ പോലെത്തന്നെ അവോക്കാഡോ കൃഷിയും വളരെ ലളിതമാണ് എന്നതാണ് സത്യം. വെള്ളക്കെട്ടില്ലാത്ത ഏതു മണ്ണിലും അവക്കാഡോ നന്നായി തന്നെ വളരും. വിത്തു മുളപ്പിച്ചാണ് ഇവയുടെ തൈകള്‍ സാധാരണ തയ്യാറാക്കുന്നത്. കായില്‍ നിന്നു വേര്‍പെടുത്തിയ വിത്ത് രണ്ടു മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ മണ്ണിൽ പാകണം. സൂക്ഷിപ്പു നീണ്ടാല്‍ മുളയ്ക്കല്‍ ശേഷി അതനുസരിച്ചു കുറയും. മുളയ്ക്കാന്‍ 50-100 ദിവസം എങ്കിലും വേണം.

വിത്തുകള്‍ ജൂലൈ മാസം ശേഖരിച്ച് വളമിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളില്‍ സാധാരണ ആയി നടുന്നു. ഒപ്പം തന്നെ കമ്പുകള്‍ വേരു പിടിപ്പിച്ചും പുതിയ തൈകള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതിനു പുറമേ പതിവയ്ക്കല്‍, ഗ്രാഫ്റ്റിങ്, ബഡ്ഡിങ് മുതലായ രീതികളും അവക്കാഡോയില്‍ വിജയകരമായി നമുക്ക് നടത്താം. അവോക്കാഡോ പാകമാകുന്നത് പ്രത്യേക കാലാവസ്ഥയിലാണ്. നല്ല ചൂടുള്ള സ്ഥലങ്ങളില്‍ ആറുമാസം മതി ഇതിന്റെ കായ് മൂത്തു പാകമാകാന്‍. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credit : Fayhas Kitchen and Vlogs

Avocado Cultivation tips
Comments (0)
Add Comment