Crispy Chakka Chips

ചക്ക വറുത്തത് മാസങ്ങളോളം ക്രിസ്പി ആയിട്ട് ഇരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! ഈ സൂത്ര പണി അറിയാതെ പോവല്ലേ; നല്ല ക്രിസ്‌പി ചക്ക വറ്റൽ.!! Crispy Chakka Chips

Crispy Chakka Chips : ചക്ക പഴം, ചക്ക വരട്ടിയത്, ചക്ക വേവിച്ചത്, ചക്ക അട, ചക്ക വറുത്തത് അങ്ങനെ ചക്ക കൊണ്ടുള്ള രുചിയൂറും വിഭവങ്ങൾ ഒരുപാടുണ്ട്. ചക്ക സീസണായാൽ ഈ വിഭവങ്ങൾ ഒക്കെയും വീട്ടമ്മമാർ തയ്യാറാക്കാറുണ്ട്. എന്നാൽ ചക്ക വറക്കുന്നത് ഇമ്മിണി വലിയ ടാസ്കാണെന്നു തന്നെ പറയാം. ഇത് ക്രിസ്പിയായി വറുത്തെടുക്കാൻ പറ്റില്ല എന്നാണ് മിക്കവരുടെയും പരാതി. ഇനി ആ ടെൻഷൻ വേണ്ട, വീട്ടിൽ ചക്ക ഉണ്ടോ? ഈ എളുപ്പവഴിയിലൂടെ ക്രിസ്പിയായി ചക്ക വറുത്തെടുക്കാം.

  • Ingredients:
  • Jackfruit
  • Coconut oil
  • Turmeric powder
  • water
  • salt
  • Curry leaves

ആദ്യമായി ചക്ക ചുള ചുളയെ തിരഞ്ഞെടുത്തു അതിലെ ചവിണിയെല്ലാം മാറ്റി രണ്ട് അറ്റങ്ങളിലും ചെറുതായെന്ന് മുറിച്ച് കൊടുക്കണം. ഇതിൻറെ നെടുകെ കീറി കുരു കളഞ്ഞ ശേഷം നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കണം. അടുപ്പിൽ ഉരുളി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കണം. ഈ ചക്ക ചിപ്സ് അടുപ്പിൽ ഉരുളിയിൽ വച്ച് വറുത്തെടുക്കുമ്പോൾ ഒരു പ്രത്യേക രുചിയാണ്. മാത്രമല്ല വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നത് കൊണ്ട് തന്നെ ഇത് കുറേ നാളത്തേക്ക് സൂക്ഷിച്ച് വയ്ക്കാനും കഴിയും. ഏകദേശം ഒരു വർഷത്തോളം ഇത് അടച്ചുറപ്പുള്ള പാത്രത്തിൽ സൂക്ഷിക്കാം. വെളിച്ചെണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അരിഞ്ഞുവച്ച ചക്ക കഷണങ്ങൾ ചേർത്തു കൊടുക്കാം.

നന്നായി ഇളക്കിക്കൊടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കാം. ഇടക്കിടക്കായി കറിവേപ്പില ചേർത്ത് ഇളക്കിയെടുക്കണം. ഇത് ഒരു പ്രത്യേക മണം നൽകാൻ സഹായിക്കും. ചില ചക്കകള്‍ക്ക് നിറം കുറവായതിനാൽ പൊരിച്ചെടുക്കുമ്പോൾ നിറം കുറവായിരിക്കും. ഇതിന് നിറം ലഭിക്കുന്നതിനായി കുറച്ച് മഞ്ഞൾപ്പൊടി അൽപ്പം വെള്ളത്തിൽ കലക്കി ഒരു സ്പൂണോളം വറുത്തെടുക്കുന്ന ചക്കയിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ഉപ്പ് കലക്കിയ വെള്ളം കൂടെ ചേർത്ത് ഇതിലെ വെള്ളത്തിൻറെ അംശമെല്ലാം പൊട്ടിപ്പോകുന്നത് വരെ നല്ലപോലെ ഇളക്കി എടുക്കണം. ക്രിസ്പിയും ടേസ്റ്റിയുമായ ചക്ക വറ്റൽ അഥവാ ചക്ക വറ നിങ്ങളും തയ്യാറാക്കി നോക്കൂ. Crispy Chakka Chips Video Credit : Paadi Kitchen

Crispy Chakka Chips

  1. Select firm raw jackfruit bulbs and remove all the sticky fiber.
  2. Trim both ends slightly and clean properly.
  3. Slice lengthwise and remove the seeds.
  4. Cut into thin, long slices.
  5. Heat a kadai (deep pan) and pour enough coconut oil for deep frying.
  6. When the oil becomes hot, add the sliced jackfruit pieces.
  7. Stir occasionally and fry evenly.
  8. Add curry leaves in between for a special aroma.
  9. If the chips look pale, mix a little turmeric powder in water and add about one spoon to enhance the color.
  10. Sprinkle salt water lightly and continue stirring until all moisture evaporates.
  11. Fry until crispy, then remove and cool completely.
  12. Store in an airtight container. When fried in coconut oil and stored properly, it can last for many months (even up to a year).

മീൻ കറിയുടെ അതേ രുചിയിലൊരു പപ്പായ കറി; പപ്പായ ഇങ്ങനെ കറി വെച്ചാൽ ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും.!!