Creamy Afghani Chicken Gravy : ഈ ഞായറാഴ്ചത്തെ സ്പെഷ്യൽ ഐറ്റം ഒരു വിദേശി ആയാലോ? സ്ഥിരം ശൈലിയിൽ നിന്നുമുള്ള ഒരു മോചനവും ആവുമല്ലോ… ഞായറാഴ്ചയായാൽ ചില വീടുകളിലെങ്കിലും ആണുങ്ങളും പാചകത്തിന് കൂടും. അന്ന് അടുക്കളയിൽ ഉത്സവമേളം തന്നെയാണ്. അപ്പോൾ ഞായറാഴ്ചത്തേക്ക് ഉള്ള വിഭവം നമുക്കൊന്ന് നോക്കി വയ്ക്കാം. അഫ്ഗാനി ചിക്കൻ എന്ന ഈ വെറൈറ്റി വിഭവം എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
Creamy Afghani Chicken Gravy Ingredients
- Chicken – 1 kg
- Turmeric powder – 1/4 tsp
- Lime juice – 1 medium lemon
- Salt – 3/4 tsp
- For grinding:
- Onion – 2 ( medium size )
- Cashewnuts – 10 ( soaked )
- Green chilli – 10
- Garlic – 8 ( big size )
- Ginger – a piece (1 1/2 ” size )
- Coriander leaves – a handful
- Curd – 1 cup ( 250ml, without sour )
- Fresh cream – 1 cup ( 250ml )
- Garam masala – 1 tsp
- Cumin powder – 1/2 tsp
- Coriander powder – 1 tsp
- Pepper powder – 2 tsp
- Kasuri methi – 2 tsp
- Salt to taste
അതിനായി ആദ്യം തന്നെ ഒരു കിലോ ചിക്കൻ എടുക്കാം. ഈ വിഭവത്തിന് വലിയ കഷണങ്ങളാണ് എടുക്കുന്നത്. ലെഗ് പീസ് മാത്രമായോ അതിനോടുകൂടെ തൈ പീസും കൂടിയോ ഒക്കെ എടുക്കാം. ഇതിനെ കഴുകി നല്ലതുപോലെ വരഞ്ഞതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും മുക്കാൽ ടീസ്പൂൺ ഉപ്പും ചേർക്കാം. അതിനുശേഷം ഒരു മിക്സിയുടെ ജാറിൽ രണ്ട് സവാളയും 10 കുതിർത്ത അണ്ടിപ്പരിപ്പും 10 പച്ചമുളകും 8 വെളുത്തുള്ളിയും
ഒരു കഷണം ഇഞ്ചിയും അല്പം മല്ലിയിലയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് ഒരു കപ്പ് തൈരും ഒരു കപ്പ് ഫ്രഷ് ക്രീമും ഒരു ടീസ്പൂൺ ഗരം മസാലയും അര ടീസ്പൂൺ ജീരകം പൊടിച്ചതും ഒരു ടീസ്പൂൺ മല്ലിപ്പൊടിയും രണ്ട് ടീസ്പൂൺ കുരുമുളകുപൊടിയും രണ്ട് ടീസ്പൂൺ കസൂരി മേത്തിയും ആവശ്യത്തിന് ഉപ്പും ചേർക്കാം. ഇതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങൾ ചേർക്കാം. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് മാറ്റിവയ്ക്കണം. ഒരു രാത്രി മുഴുവനും വയ്ക്കാൻ പറ്റിയാൽ അത്രയും നല്ലത്.
അതിനുശേഷം ഒരു പാൽ ചൂടാക്കി അതിൽ ബട്ടർ ഇടുക. ചിക്കൻ കഷ്ണങ്ങൾ മാത്രം എടുത്ത് ഇതിൽ വറുത്തെടുക്കാം. പകുതി വെന്താൽ മതിയാകും. അതിനുശേഷം ഒരു പാനൽ രണ്ട് സ്പൂണ് ബട്ടറും കുറച്ച് എണ്ണയും ഒഴിക്കുക. ഇതിലേക്ക് കുറച്ച് ഏലക്കയും പട്ടയം ഗ്രാമ്പൂവും ബേ ലീഫും ഇട്ടതിനുശേഷം നേരത്തെ ചിക്കൻ മുക്കിവെച്ചിരുന്ന ഗ്രേവി ഒഴിക്കാം. ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന ചിക്കനും ചേർക്കാം. അവസാനമായി അല്പം മല്ലിയിലയും കൂടിയിട്ടാൽ അടിപൊളി അഫ്ഗാനി ചിക്കൻ തയ്യാർ. Creamy Afghani Chicken Gravy Video Credit : Sheeba’s Recipes