Chukku Kappi Recipe

ചുമയും കഫക്കെട്ടും വേരോടെ പിഴുതെറിയാൻ ഇതൊരു ഗ്ലാസ് മാത്രം മതി.!! അമ്മുമ്മയുടെ രുചിക്കൂട്ട്; പരമ്പരാഗത ചുക്ക് കാപ്പി.!! Chukku Kappi Recipe

Chukku Kappi Recipe : ഇടയ്ക്കിടെ മാറി വരുന്ന കാലാവസ്ഥ കാരണം നമ്മളിൽ പലർക്കും ജലദോഷവും ചുമയും വിട്ടു വിട്ടു വരുന്നുണ്ട്. എപ്പോഴും അലോപ്പതി മരുന്ന് കഴിക്കുന്നത് എന്നാൽ നമ്മുടെ ശരീരത്തിന് നല്ലതല്ലല്ലോ. അതിനെല്ലാം അതിന്റേതായ സൈഡ് എഫക്ടസ് ഉണ്ടാവുമല്ലോ. എന്നാൽ നാച്ചുറൽ ആയിട്ടുള്ള ചുക്ക് കാപ്പി കുടിച്ചാൽ നമുക്ക് ഈ അസുഖങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി ഉണ്ടാവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

Chukku Kappi Recipe Ingredients

  • Dry Ginger
  • Cardamom
  • Coriander Seeds
  • Pepper seeds
  • Cloves
  • Guava Leaves
  • Thulsi Levaes
  • Jaggery

നമ്മുടെ ഒക്കെ വീട്ടിലും തൊടിയിലും എപ്പോഴും ഉള്ള സാധനങ്ങൾ മാത്രം മതി പരമ്പരാഗതമായ രീതിയിൽ ചുക്കു കാപ്പി തയ്യാറാക്കാൻ. ആദ്യം തന്നെ ഒന്നര ഇഞ്ച് നീളമുള്ള ചുക്ക് ഇടികല്ലിൽ ചതച്ചെടുക്കണം. ഇടികല്ല് ഇല്ലെങ്കിൽ മിക്സി ഉപയോഗിക്കാം. ഇതിലേക്ക് ഏലയ്ക്ക, ഒരു ടീസ്പൂൺ മല്ലി, കുരുമുളക്, ജീരകം, നാല് ഗ്രാമ്പു എന്നിവ നല്ലത് പോലെ ചതച്ചെടുക്കണം. ഒരു പാൻ ചൂടാക്കിയിട്ട് മൂന്നര ഗ്ലാസ്സ് വെള്ളം തിളപ്പിക്കണം. ഇതിലേക്ക് പേരയില, തുളസിയില, പനിക്കൂർക്ക, കരിപ്പട്ടി, ചത്തച്ചെടുത്ത മസാലയും എന്നിവ ചേർത്ത് വേണം തിളപ്പിക്കണം.

മൂന്നര ഗ്ലാസ് വെള്ളം വറ്റി മൂന്നു ഗ്ലാസ് ആയിട്ട് വറ്റണം. ഇതിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്താൽ ചുക്കുകാപ്പി തയ്യാർ. ഇതിനെ അഞ്ചു മിനിറ്റ് മൂടി വച്ചതിന് ശേഷം അരിച്ചെടുക്കാവുന്നതാണ്. ചെറിയ ചൂടോടെ തന്നെ ഇത് കുടിക്കേണ്ടതാണ്. പനി തുടങ്ങുമ്പോൾ ആരംഭത്തിൽ തന്നെ ഇത് തയ്യാറാക്കി കുടിച്ചാൽ തൊണ്ടവേദന, തലവേദന തുടങ്ങിയ ബുദ്ധിമുട്ട് ഒഴിവായി കിട്ടും. എന്നാൽ നെഞ്ഞെരിച്ചിൽ, വായ്‌പ്പുണ്ണു, ഗ്യാസ് തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർ ഇത് ഒഴിവാക്കണം. ചുക്കു കാപ്പി തയ്യാറാക്കാൻ എന്തെങ്കിലും സംശയം തോന്നിയാൽ ഇതോടൊപ്പം ഉള്ള വീഡിയോ കാണുമല്ലോ. ചേരുവകൾ അളവ് സഹിതം ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. Chukku Kappi Recipe Video Credit : Anithas Tastyc

പരമ്പരാഗത രുചിക്കൂട്ടായ സദ്യ സ്റ്റൈൽ തനിനാടൻ കൂട്ടുകറിയുടെ രുചി രഹസ്യം ഇതാ; സദ്യ സ്റ്റൈൽ കൂട്ടുകറി.!! Traditional Koottu Curry