About Chicken Fry Recipe
കുറച്ചു ചേരുവ മാത്രം ഉപയോഗിച്ച് കിടിലൻ രുചിയിൽ ഒരടിപൊളി ചിക്കൻ ഫ്രൈ തയ്യാറാക്കിയാലോ.. ഒരിക്കൽ എങ്കിലും ഈ ഒരു കിടിലൻ ചിക്കൻ ഫ്രൈ തയ്യാറാക്കിയെടുക്കണം. കിടിലൻ രുചിയിലുള്ള ഈ ഒരു ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നമുക്കിവിടെ പരിചയപ്പെടാം.
Ingredients
- ചിക്കൻ – 400 gram
- വെളുത്തുള്ളി – 6 to 7
- ഇഞ്ചി
- ചുവന്നുള്ളി – 6
- കറിവേപ്പില
- വെളിച്ചെണ്ണ – 1 tbsp
- കാശ്മീരി മുളക്പൊടി – 3 to 4 tbsp
- മഞ്ഞൾപൊടി – 1/4 tbsp
- കുരുമുളക്പൊടി – 1/2 tbsp
- സോയ സോസ് – 1 tbsp
- ഗരം മസാല – 1/2 tbsp
- കോൺഫ്ലോർ – 1 tbsp
- വെളിച്ചെണ്ണ
How to make Chicken fry recipe
അടിപൊളി ചിക്കൻ ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്കിവിടെ പരിചയപ്പെടാം.. ഈ ഒരു ചിക്കൻ ഫ്രൈ തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഇതിലേക്കാവശ്യമായ ഒരു മസാല തയ്യാറാക്കിയടുക്കണം. അതിനു വേണ്ടി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ആറോ ഏഴോ വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, കറിവേപ്പില, തൊലി കളഞ്ഞു വൃത്തിയാക്കിയ 6 ചുവന്നുള്ളി തുടങ്ങിയവയും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും
കൂടി ചേർത്ത് മിക്സിയുടെ ജാറിൽ നല്ലതുപോലെ അരച്ചെടുക്കുക. ഒരു ബൗളിൽ ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയത് എടുക്കുക. ഇതിലേക്ക് നമ്മൾ നേരത്തെ അരച്ച് വെച്ച ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയുടെ കൂട്ട ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുരുമുളക്പൊടി, മുളക്പൊടി, മഞ്ഞൾപൊടി, കാശ്മീരി മുളക്പൊടി, സോയ സോസ് തുടങ്ങിയ ചേർത്ത് നന്നായി മിക്സ് ചെയ്യാം.
കളറിന് വേണ്ടിയാണ് നമ്മളിവിടെ കാശ്മീരി മുളക്പൊടി ചേർക്കുന്നത്. ഇതിലേക്ക് കോൺഫ്ളവർ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്തു എടുക്കാവുന്നതാണ്. ഇത് ഒരു പാത്രത്തിലേക്ക് സെർവ് ചെയ്യാം കുറച്ചു കറിവേപ്പില മുകളിൽ വിതറാവുന്നതാണ്. കൊതിയൂറും ചിക്കൻ ഫ്രൈ ഇവിടെ റെഡി ആയി കഴിഞ്ഞു. Recipe Credit : Dians kannur kitchen
Read also : മീൻ പൊരിക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്തു നോക്കൂ; ഇതാണ് മക്കളെ രുചി കൂട്ടാനുള്ള മാന്ത്രിക രുചിക്കൂട്ട്!!