റസ്റ്റോറന്റിലെ അതേ രുചിയിൽ ചിക്കൻ 65

About Chicken 65

റെസ്റ്റോറന്റുകളിൽ നിന്നും കിട്ടുന്ന ചിക്കൻ 65 ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവമാണ്. അത് കഴിക്കുവാൻ വേണ്ടി മാത്രമായി ഹോട്ടലുകളിലും മറ്റും പോകുന്നവരും നിരവധി. അത് രുചിയിലുള്ള ഒരടിപൊളി ചിക്കൻ 65 നമുക്കും നമ്മുടെ വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ..

Ingredients (Chicken 65 )

  • ചിക്കൻ -1 kg
  • മുളക്പൊടി -2 tbsp
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 tbsp
  • ജീരകപ്പൊടി -1/2 tsp
  • പെരുംജീരകം പൊടി -1/2 tsp
  • ഗരംമസാല പൌഡർ -1/2 tsp
  • കുരുമുളക് പൊടി -3/4 tsp
  • യോഗാർട്ട -1/3 cup
  • കറിവേപ്പില -1 tbsp
  • വെളിച്ചെണ്ണ -1 tbsp
  • അരിപ്പൊടി -3 tbsp
  • കോൺഫ്ലോർ -4 tbsp
  • ഓയിൽ ഫ്രൈ ചെയ്യുവാൻ
  • ഓയിൽ -2 tbsp
  • വെളുത്തുള്ളി അരിഞ്ഞത് -2 tbsp
  • പച്ചമുളക് -3
  • ചില്ലി സോസ് – 1 tbsp
  • വെള്ളം -1/4 cup
  • ഉപ്പ്

How to make Chicken 65

ഇത് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗൾ ചിക്കൻ കഴുകി വൃത്തിയാക്കിയത് എടുക്കുക. ഈ ചിക്കനിലേക്ക് നേരത്തെ പറഞ്ഞ അളവിൽ മുളക്പൊടി ആവശ്യത്തിന് ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ജീരകപൊടികളും അതുപോലെ തന്നെ കുരുമുളക്പൊടി, ഗരം മസാല തുടങ്ങിയ എല്ലാ പൊടികളും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. യോഗാർട്ട്‌, കറിവേപ്പില തുടങ്ങിയവ ചെറുതായി അരിഞ്ഞെടുത്തതും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തശേഷം കുറച്ചു സമയം റെസ്റ്റ് ചെയ്യുന്നതിനായി മാറ്റിവെക്കാം. അതിനുശേഷം ഇതിലേക്ക് അരിപ്പൊടിയും കോണ്ഫ്ലോറും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഒരു പാൻ ചൂടാക്കി അതിലേക്ക് ഫ്രൈ ചെയ്യുന്നതിന് ആവശ്യമായ ഓയിൽ ഒഴിച്ച് ഈ ഒരു ചിക്കൻ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ഒരു കുഞ്ഞു ബൗളിലേക്ക് ചില്ലി സോസ് എടുക്കുക. താല്പര്യമെങ്കിൽ ഇതിലേക്ക് റെഡ് കളർ ചേർത്ത് മിക്സ് ചെയ്തു മാറ്റിവെക്കാം. ഒരു പാൻ ചൂടാക്കി അതിലേക്ക് ഓയിൽ ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തശേഷം ഇതിലേക്ക് നേരത്തെ എടുത്തുവെച്ചു സോസ് ചേർത്ത് കുരുക്കിയെടുക്കാം. ഇതിലേക്ക് വറുത്തുവെച്ച ചിക്കൻ കൂടി ചേർത്ത് മിക്സ് ചെയ്‌താൽ കിടിലൻ രുചിയിലുള്ള ചിക്കൻ 65 റെഡിയായി കഴിഞ്ഞു. Recipe Credit : Kannur kitchen

Read Also : അസാധ്യ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം റെസ്റ്റോറന്റ് സ്റ്റൈൽ ചിക്കൻ ലോലിപോപ്

Chicken 65Chicken 65 masalaChicken 65 recipe
Comments (0)
Add Comment