എളുപ്പത്തിൽ പാത്രം നിറയെ പലഹാരം റെഡി.!! ഒരു കപ്പ് ചെറുപയർ ഉണ്ടോ? ചായ തിളയ്ക്കുന്ന സമയം കൊണ്ട് പലഹാരം തയ്യാർ.!! Cherupayar Vada Snack Recipe
Cherupayar Vada Snack Recipe : കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ നല്ല വിശന്നായിരിക്കും വരുന്നത് അല്ലേ. എന്നും ദോശയും ഇഡലിയും അടയും പുട്ടും ഒക്കെ കൊടുത്താൽ അവർക്ക് ദേഷ്യം വരും. എന്നാൽ ഒരു കപ്പ് ചെറുപയർ ഉണ്ടെങ്കിൽ അവർക്ക് കൊടുക്കാനുള്ള പാല് തിളക്കുന്ന സമയം കൊണ്ട് പലഹാരവും തയ്യാറാക്കാം. ഇതിന് ആകെ വേണ്ടെന്ന് തയ്യാറെടുപ്പ് എന്ന് പറയുന്നത് ഒരു കപ്പ് ചെറുപയർ എട്ടു മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് മാത്രമാണ്.
Cherupayar Vada Snack Recipe Ingredients
- Green Gram
- Onion
- Green Chilly
- Coriander Leaves
- Pepper
- Gram flour
- Oil
- Salt
അങ്ങനെ കുതിർത്ത് ചെറുപയർ ഒരു ചോപ്പറിലോട്ടോ ജാറിലോട്ടോ മാറ്റുക. ഇതിലേക്ക് ഒരു മീഡിയം സവാള അരിഞ്ഞതും 5 പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചിയും ഒരു തണ്ട് കറിവേപ്പിലയും ഒരു പിടി മല്ലിയിലയും ഒന്നര ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ കുരുമുളകും ചേർക്കണം. ഇവയെല്ലാം കൂടെ തരുതരുപ്പുള്ള രീതിയിൽ അരച്ചെടുക്കണം. ഇവയെല്ലാം കൂടി ഒന്ന് യോജിപ്പിക്കാനായി ഒരു സ്പൂൺ കടലമാവ് ചേർക്കാവുന്നതാണ്.
ഇതിനെ ചെറിയ ചെറിയ ഉരുളകളാക്കി എടുത്തിട്ട് പരിപ്പുവടയുടെ ആകൃതിയിൽ പരത്തണം. ഇത്രയുമായാൽ നമുക്ക് വറുത്തെടുക്കാൻ തുടങ്ങാം. ഒരു പാനിൽ എണ്ണ നല്ലതുപോലെ ചൂടായതിനു ശേഷം ഇവ ഇട്ടു കൊടുക്കാം. പാല് തിളക്കുന്ന സമയം കൊണ്ട് തന്നെ മുഴുവൻ വടയും നമുക്ക് വറുത്തെടുക്കാൻ സാധിക്കുന്നതാണ്. പല കുട്ടികൾക്കും ചെറുപയർ കാണുമ്പോൾ തന്നെ മുഖം ചുളിയും.
എന്നാൽ അങ്ങനെയുള്ള കുട്ടികൾ പോലും അവരറിയാതെ ഇഷ്ടത്തോടെ തന്നെ ചെറുപയർ കഴിക്കും. അങ്ങനെ അവരുടെ വയറും നിറയും നമ്മുടെ മനസ്സും നിറയും. മൈദ ഒന്നും ചേർക്കാത്തതു കൊണ്ട് തന്നെ നല്ല ഹെൽത്തി ആയിട്ടുള്ള വിഭവമാണ് ഇത്. അതുകൊണ്ട് കുട്ടികൾക്ക് ധൈര്യമായി കൊടുക്കുകയും ചെയ്യാം. വീട്ടിൽ പാർട്ടി വല്ലോം നടത്തുന്നുണ്ടെങ്കിൽ അപ്പോഴും ഇവനായിരിക്കും സ്റ്റാർ. Cherupayar Vada Snack Recipe Video Credit : Recipes By Revathi