ചില രുചികൾ പറഞ്ഞറിയിക്കാൻ കഴിയില്ല ഇതുപോലെ; തനി നാടൻ ചമ്മന്തി Chammanthi recipes

Chammanthi recipes : തനി നാടൻ രുചിക്കൂട്ടുകൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ചില നാടൻ രുചികൾ പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരത്തിലൊരു തനി നാടൻ വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ നല്ല കിടിലൻ രുചിയോടു കൂടി തയ്യാറാക്കിയെടുക്കാവുന്ന ഒരു നാടൻ ചമ്മന്തിയുടെ റെസിപിയാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

ചോറിന്റെയും ദോശയുടേയുമെല്ലാം കൂടെ നല്ല അടിപൊളി കോമ്പിനേഷനായ ഉള്ളി ചമ്മന്തിയാണ് നമ്മൾ തയ്യാറാക്കുന്നത്. ഈ ചമ്മന്തിയിലെ പ്രധാന താരം ഉള്ളി തന്നെയാണ്. നമ്മൾ ഇവിടെ രണ്ട് ഇടത്തരം വലിപ്പമുള്ള സവാളയും കുറച്ച് ചെറിയുള്ളിയും എടുക്കുന്നുണ്ട്. സവാളക്ക് പകരം കുറച്ചധികം ചെറിയുള്ളി എടുത്താലും മതിയാവും. എടുത്ത് വച്ചിരിക്കുന്ന സവാള നീളത്തിൽ അരിഞ്ഞെടുക്കുക.

ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടായി വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ അരിഞ്ഞ് വച്ചിരിക്കുന്ന സവാള കൂടെ ചേർത്ത് കൊടുക്കുക. കൂടെ തന്നെ എടുത്ത് വച്ച ഒരു കൈപ്പിടി ചെറിയുള്ളി കൂടെ ചേർത്ത് കൊടുക്കുക. ശേഷം ഇവ രണ്ടിന്റെയും പച്ചമണം മാറുന്നത് വരെ നല്ലപോലെ ഇളക്കി കൊടുക്കുക. ഉള്ളി വറുത്ത് പോവാതെ നല്ലപോലെ ഒന്ന് വഴറ്റിയെടുത്താൽ

മാത്രം മതിയാവും. അടുത്തതായി ചെറുതായി അരിഞ്ഞെടുത്ത ഒരു കഷണം ഇഞ്ചി കൂടെ ചേർത്ത് കൊടുക്കുക. കൂടെ തന്നെ രുചി കൂട്ടുന്നതിനായി ഒരു 4 തണ്ട് കറിവേപ്പില കൂടെ ചേർത്ത് കൊടുക്കുക. ശേഷം നന്നായി വഴറ്റിയെടുക്കുക. രുചിയൂറും ഈ നാടൻ ചമ്മന്തിയുടെ റെസിപി വായിച്ച് വായില്‍ വെള്ളമൂറിയവരെല്ലാം പോയി വീഡിയോ കണ്ടോളൂ…. Chammanthi recipes Video Credit : Minnuz Tasty Kitchen

Chammanthi recipes
Comments (0)
Add Comment