Chambakka Drink Recipe

ചാമ്പക്ക ഉണ്ടോ.!! ഇങ്ങനെ ഉണ്ടാക്കിയാൽ ഒറ്റ വലിക്ക് തീർക്കും.. ഒരു തവണ രുചിച്ചാൽ മതി പിന്നെ കുടിച്ചു കൊണ്ടേയിരിക്കും… അടിപൊളി ചാമ്പക്ക ജ്യൂസ്.!! Chambakka Drink Recipe

Chambakka Drink Recipe : ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്.

Chambakka Drink Recipe Ingredients

  • Champakka
  • Milk
  • Cardamom
  • Sugar

ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ മൂന്ന് ഏലക്ക കൂടി ജ്യൂസ് അടിക്കുമ്പോൾ ചേർത്തു കൊടുക്കണം. ആദ്യം തന്നെ ചെറിയ കഷണങ്ങളായി മുറിച്ചുവെച്ച ചാമ്പക്കയും എടുത്തു വച്ച പാലും ഏലക്കയും മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ആക്കാവുന്നതാണ്. ശേഷം തണുപ്പിച്ചോ അതല്ലെങ്കിൽ അരിച്ചെടുത്ത അതേ രീതിയിലോ ഗ്ലാസിൽ സെർവ് ചെയ്യാവുന്നതാണ്.

വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഹെൽത്തിയായാ ഒരു ജ്യൂസ് തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അമിതമായ ദാഹം മാറ്റാനും ക്ഷീണം ഇല്ലാതാക്കാനും ഈയൊരു ചാമ്പക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. സ്ഥിരമായി ഒരേ രീതിയിലുള്ള ജ്യൂസുകൾ മാത്രം ഉണ്ടാക്കി കുടിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഈയൊരു ജ്യൂസ് തയ്യാറാക്കി നോക്കാവുന്നതാണ്. മിക്ക വീടുകളിലും ഒരു

ചാമ്പ മരമെങ്കിലും ഉള്ളതിനാൽ തന്നെ വിഷം അടിക്കാത്ത ചാമ്പക്ക ഉപയോഗിക്കാനായി സാധിക്കുകയും ചെയ്യും. വെള്ള നിറത്തിലോ, അതല്ലെങ്കിൽ പിങ്ക് നിറത്തിലോ ഉള്ള ചാമ്പക്ക ആവശ്യനുസരണം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. വലിയ ചാമ്പക്കയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അളവിൽ കുറവ് വരുത്താം. ഒരു പിടി അളവിൽ ചാമ്പയ്ക്കക്ക് ഏകദേശം അര ലിറ്റർ അളവിൽ പാലാണ് ആവശ്യമായി വരിക. കൂടുതൽ മധുരം ആവശ്യമുള്ളവർക്ക് പഞ്ചസാര ആവശ്യാനുസരണം ചേർത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Chambakka Drink Recipe Video Credit : kuttiman manjeri

Chambakka Drink Recipe

  1. Remove the seeds from the chambakka and chop the fruit into small pieces.
  2. Add the chopped chambakka to a blender.
  3. Add sugar, a pinch of salt, and lemon juice if using.
  4. Pour in chilled water and blend until smooth.
  5. Strain the mixture if you prefer a clear drink (optional).
  6. Add ice cubes and mix well.
  7. Garnish with mint leaves and serve immediately.

2 ഉരുളക്കിഴങ്ങ് മാത്രം മതി വ്യത്യസ്തമായ രുചിയിൽ ഒരു സ്പെഷ്യൽ കട്ലെറ്റ്; എത്രവേണേലും കഴിച്ചുപോകും, വീണ്ടും വീണ്ടും ഉണ്ടാക്കും.!!