ചക്കയും റവയും ഉണ്ടോ.!! ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. രുചി അറിഞ്ഞാൽ ഇനി എന്നും ഉണ്ടാക്കും.!! Chakka Rava tasty snack recipe

Chakka Rava tasty snack recipe :ഈ ചക്ക സീസണിൽ ചക്കപ്പുഴുക്കും ചക്കക്കുരു കറിയുമല്ലാതെ ഒരു വെറൈറ്റി റെസിപി ആയാലോ. നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന ചക്കയും പിന്നെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന റവയും കൊണ്ടുള്ള ഒരു അടിപൊളി റെസിപി ആണിത്. ഇതിനായി അഞ്ചോ ആറോ ചക്കച്ചുളയെടുത്ത് കുരുവെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ശേഷം ഇത് നന്നായൊന്ന് മിക്സിയിൽ

അടിച്ചെടുക്കുക. ശേഷം അരക്കപ്പ് റവയും രണ്ട് ടീസ്പൂൺ പഞ്ചസാരയും കൂടെ അതേ മിക്സിയുടെ ജാറിൽ ചേർത്ത് കൊടുത്ത് ഒന്ന് കൂടെ നല്ലപോലെ അരച്ചെടുക്കുക. നമ്മൾ ഇവിടെ വരിക്കച്ചക്കയാണ് എടുത്തിരിക്കുന്നത്. നിങ്ങൾ ഏത് ചക്കയെടുത്താലും മതിയാവും അതിന്റെ നീരിനനുസരിച്ച് റവയുടെ അളവ് കൂട്ടിക്കൊടുത്താൽ മതിയാവും. അടുത്തതായി അടിച്ച് വച്ച മിക്സ് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം അതിലേക്ക് മഞ്ഞ നിറം കിട്ടാനായി

അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഒരു നുള്ള് അപ്പസോഡയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം കൂടെ നല്ല പോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് അരടീസ്പൂൺ നെയ്യ് കൂടെ ചേർത്ത് കൊടുക്കുക. നെയ്യ്‌ ഇല്ലാത്തവരാണെങ്കിൽ ഡാൾഡ ഉപയോഗിച്ചാലും കുഴപ്പമില്ല. ഈ സമയം വേണമെങ്കിൽ നിങ്ങൾക്ക് ഏലക്കായയോ വാനില എസൻസിന്റെ ഏതെങ്കിലുമൊരു ഫ്ലേവറോ ചേർത്ത് കൊടുക്കാം.

എന്നാൽ ഇവിടെ നമ്മൾ അതൊന്നും ചേർക്കാതെ ചക്കയുടെ ഫ്ലേവർ മുന്നിട്ട് നിൽക്കുന്ന രീതിയിലാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. ശേഷം നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് ചേർക്കുന്നത് ഗോതമ്പ് പൊടിയാണ്. ഒരു തവണ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കാൻ കൊതിപ്പിക്കുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ റെസിപിയെ കുറിച്ച് കൂടുതലറിയാൻ വീഡിയോ കാണുക. Video Credit : Malappuram Vadakkini Vlog

fpm_start( "true" );
Chakka Rava tasty snack recipe
Share
Comments (0)
Add Comment