Chakka Erisseri Recipe

രുചി അപാരം; ചക്ക എരിശ്ശേരി ഉണ്ടാക്കുമ്പോൾ ഈ സീക്രെട്ട് ചേരുവ ചേർത്ത് നോക്കൂ; നല്ല നാടൻ രുചിയിൽ ചക്ക എരിശ്ശേരി.!! Chakka Erisseri Recipe

Chakka Erisseri Recipe : ചക്ക കൊണ്ടുള്ള ഏത് വിഭവവും നമുക്കെല്ലാം പ്രിയങ്കരമാണ്. അതിപ്പോൾ ചക്ക വറുത്തത് ആകട്ടെ, ചക്ക ഹൽവയാകട്ടെ, ചക്ക കേക്ക് ആകട്ടെ, ചക്ക പുഴുക്ക് ആവട്ടെ. അങ്ങനെ എന്തും ആകട്ടെ. ചക്ക വിഭവങ്ങൾക്ക് എന്നും ആരാധകർ ധാരാളമുണ്ട്. ഉച്ചയ്ക്ക് ചോറിനൊപ്പം നല്ല നാടൻ രീതിയിൽ ചക്ക എരിശ്ശേരി ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നും വേണ്ട. വളരെ എളുപ്പമാണ് ഇത് തയ്യാറാക്കാൻ. ഒരു പകുതി ചക്ക കിട്ടിയാൽ മതി. പിന്നെ കാര്യങ്ങൾ കുശാൽ ആയി.

Chakka Erisseri Recipe Ingredients

  • Jackfruit
  • Jackfruit Seeds
  • Grated Coconut
  • Cumin Seeds – 1/2 tsp
  • Turmeric powder- 1/4 tsp
  • Water
  • Coconut Oil
  • Mustard Seeds
  • Dried Chilly
  • Curry Leaves
  • Salt
  • Pepper Powder- 3/4 tsp

ചക്ക എരിശ്ശേരി ഉണ്ടാക്കാനായി ചക്കയും കുരുവും ചെറിയ കഷണങ്ങളായി മുറിച്ച് രണ്ട് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കാൻ വയ്ക്കുക. മീഡിയം തീയിൽ അടച്ചുവെച്ച് 10 തൊട്ട് 15 മിനിറ്റ് വരെ വേവിക്കണം. ഈ സമയം കൊണ്ട് ഇതിലേക്ക് ചേർക്കാനുള്ള അരപ്പ് തയ്യാറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിൽ അര മുറി തേങ്ങ ചിരകിയതും അര ടീസ്പൂൺ ജീരകവും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ കപ്പ് വെള്ളവും ചേർത്ത് തരുതരുപ്പോടെ അരച്ചെടുക്കണം. ചക്ക ഏകദേശം വേവുമ്പോഴേക്കും ഈ അരപ്പ് അതിലേക്ക് ചേർക്കാം.

ഏകദേശം രണ്ട് കപ്പ് വെള്ളവും കൂടെ ചേർത്ത് നല്ലതുപോലെ യോജിപ്പിക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും വെളുത്തുള്ളിയും ചതച്ചതും കൂടെ ചേർക്കണം. രണ്ട് ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ചേർത്ത് വറുത്തതിനുശേഷം മുക്കാൽ സ്പൂൺ കുരുമുളകുപൊടിയും കൂടി ചേർക്കാം. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ചക്ക ചേർത്തു കഴിഞ്ഞാൽ നല്ല നാടൻ രുചി ചക്ക എരിശ്ശേരി തയ്യാർ. ഈ ഒരു രീതിയിൽ ചക്ക എരിശ്ശേരി തയ്യാറാക്കിയാൽ പിന്നെ ഊണിന് മറ്റൊരു കറിയും വേണ്ട. Chakka Erisseri Recipe Video Credit : Kasaragodan Kitchen

Chakka Erisseri Recipe

തേങ്ങാ ചട്ണി ഇനി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ; ഹോട്ടലിൽ വിളമ്പുന്ന തേങ്ങ ചട്ണിയുടെ രുചി രഹസ്യം ഇതാണ്.!!