രുചിയോടെ കറുമുറെ കഴിക്കാൻ ചക്ക ചില്ലി.!! ഒരിക്കൽ കഴിച്ചു നോക്കിയാൽ തീർച്ചയായും നിങ്ങൾ ചോദിക്കും ഇത്രയും കാലം എവിടെയായിരുന്നു എന്ന്; ഇനി ചിക്കൻചില്ലി വേണ്ടേ വേണ്ട.!! Chakka chilli Recipe
Chakka chilli Recipe : ചില്ലി ചിക്കൻ, പനീർ ചില്ലി, ചില്ലി ഗോബി എന്നിവയ്ക്കൊക്കെ എന്നും ആരാധകർ ഏറെയാണ്. ഇതിൽ തന്നെ ചില്ലി ചിക്കൻ എന്ന് കേട്ടാൽ ചാടി വീഴുന്നവർ ആണ് കൂടുതലും. എന്നാൽ ചക്ക ചില്ലിയെ പറ്റി ആരെങ്കിലും കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലാത്തവർ ഇതോടൊപ്പം ഉള്ള വീഡിയോ കണ്ടിട്ട് വേഗം അതൊന്ന് ഉണ്ടാക്കി നോക്കൂ. എന്റെ പൊന്നു ചക്കേ… ഇത്രയും കാലം നീ എവിടെ ആയിരുന്നു എന്ന് അറിയാതെ ചോദിച്ചു പോകും.
Chakka chilli Recipe Ingredients
- Jackfruit
- Chicken Masala
- Cornflour
- Lemon
- Curry leaves
- Ginger
- Garlic
- Salt
നമ്മുടെ നാട്ടിൽ ഇപ്പോൾ ചക്ക കാലം ആണല്ലോ. ചക്ക കൊണ്ടുള്ള ധാരാളം വിഭവങ്ങൾ അമ്മുമ്മയൊക്കെ അടുക്കളയിൽ തയ്യാറാക്കുക ആയിരിക്കും. ഇന്ന് ഒരു ദിവസത്തേക്ക് അമ്മയ്ക്കും അമ്മുമ്മയ്ക്കും അവധി കൊടുത്തിട്ട് നമുക്ക് അങ്ങോട്ട് കയറിയാലോ? ഇന്ന് നമുക്ക് ചക്ക ചില്ലി ഉണ്ടാക്കാം. ഇനി ഇപ്പോൾ ഉച്ചക്കത്തേക്ക് അല്ലെങ്കിലും വെറുതേ കഴിക്കാൻ അടിപൊളി ആയിട്ടുള്ള ചക്ക ചില്ലി ഒരു ദിവസം ഏത് സമയത്തേക്ക് വേണ്ടിയും ഉണ്ടാക്കാം.
ഇത് ഉണ്ടാക്കാനായി ഇടിച്ചക്ക ആണ് വേണ്ടത്. ഇത് നല്ലത് പോലെ കനം കുറച്ച് അരിഞ്ഞിട്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും മുളകുപൊടിയും ചിക്കൻ മസാലയും കോൺഫ്ളോറും ഉപ്പും അരിപ്പൊടിയും നാരങ്ങനീര് എന്നിവ ചേർത്ത് യോജിപ്പിച്ചിട്ട് മുപ്പത് മിനിറ്റ് മാറ്റി വയ്ക്കണം. അര മണിക്കൂർ കഴിഞ്ഞിട്ട് നല്ല ചൂട് എണ്ണയിൽ കറിവേപ്പിലയും കൂടി ഇട്ട് ഈ പുരട്ടി വച്ചിരിക്കുന്ന ഇടിച്ചക്ക കഷ്ണങ്ങൾ വറുത്ത് കോരുക. ചപ്പാത്തിയുടെയും പൂരിയുടെയും ഫ്രൈഡ് റൈസിന്റെയും ഒക്കെ ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ ചക്ക ചില്ലി തയ്യാർ. ഇത് ഉണ്ടാക്കാൻ വേണ്ട സാധനങ്ങളും ഉണ്ടാക്കേണ്ട രീതിയും വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. Chakka chilli Recipe Video Credit : Amis yummy treats
Chakka chilli Recipe Jackfruit Chilli – Preparation Method
- Take raw jackfruit (Idichakka) and slice it very thinly.
- Add ginger–garlic paste, chilli powder, chicken masala, cornflour, rice flour, salt, and a little lemon juice.
- Mix everything well so the jackfruit slices are evenly coated.
- Keep this mixture aside for about 30 minutes to marinate.
- Heat oil well in a pan for deep frying.
- Add a few curry leaves to the hot oil.
- Fry the marinated jackfruit pieces until they turn golden and crispy.
- Remove and drain excess oil.
Tasty and crispy jackfruit chilli is ready. It tastes great with chapathi, poori, fried rice, or as a snack.
പാവയ്ക്ക ഇതുപോലെ ഉണ്ടാക്കി നോക്കൂ; പാവക്ക എത്ര കഴിക്കാത്തവരും ഇനി കൊതിയോടെ കഴിക്കും.!!