ഈ ചൂടിന് ഇതൊരു ഗ്ലാസ് മതി എന്താ രുചി; ഈ ചൂട് കാലത്തെ ക്ഷീണവും ദാഹവും അകറ്റാൻ ഒരടിപൊളി ഡ്രിങ്ക്.!! Carrot milk drink recipe

Carrot milk drink recipe : കഠിനമായ വേനൽചൂടിലൂടെയാണ് നമ്മൾ കടന്ന് പൊയ്ക്കൊണ്ടിരുന്നത്. ദിനംപ്രതി ചൂടിന്റെ തോത് വർദ്ധിച്ച് വരുകയാണ്. ഈ വേനൽക്കാലം നോമ്പ് കാലം കൂടെയായപ്പോൾ ശരീരം തണുപ്പിക്കാനുള്ള ഡ്രിങ്കുകൾക്കും ജ്യൂസുകള്‍ക്കും പിന്നാലെയാണ് എല്ലാവരും. വേനൽ ചൂടിനെ മറികടക്കാൻ ജ്യൂസുകൾ തന്നെയാണ് ഏകവഴി. ചൂട് സമയത്ത് ശരീരം തണുക്കാൻ ഇത് ബെസ്റ്റാണ്. വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാനും ക്ഷീണം അകറ്റാനും ഇതാ ഒരു അടിപൊളി ഡ്രിങ്ക്.

  • Ingredients :
  • കസ്റ്റാർഡ് പൗഡർ – 2 ടേബിൾ സ്പൂൺ
  • പാൽ – 3 കപ്പ്‌
  • ക്യാരറ്റ് – 2 എണ്ണം
  • മിൽക്ക് മെയ്ഡ് – 1/2 ടിൻ (100 grm)
  • പഞ്ചസാര – 1/4 കപ്പ്‌
  • കസ്കസ് – 1 ടേബിൾ സ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • ഏലക്ക പൊടി – 1 ടീസ്പൂൺ
  • ഐസ് ക്യൂബ് – ആവശ്യത്തിന്

ആദ്യമായി കസ്റ്റാർഡ് മിക്സ്‌ തയ്യാറാക്കി എടുക്കണം. അതിനായി ഒരു ബൗളെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്ത് അതിലേക്ക് ഒരു കാൽ കപ്പ്‌ തിളപ്പിച്ചാറിയ പാൽ കൂടി ചേർത്ത് നന്നായി ഇളക്കണം. ശേഷം രണ്ട് ക്യാരറ്റ് നല്ലപോലെ വേവിച്ചെടുക്കണം. ശേഷം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് വേവിച്ച് വെച്ച ക്യാരറ്റ് ചേർക്കാം. അര കപ്പ്‌ പാൽ കൂടി ചേർത്ത് കൊടുക്കണം. അടുത്തതായി ഇതിലേക്ക് മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡ് 1/2 ടിൻ അഥവാ 100 ഗ്രാം ചേർത്ത് കൊടുക്കാം. ശേഷം ഇവയെല്ലാം കൂടി നന്നായി ഒട്ടും തരിയില്ലാതെ അരച്ചെടുക്കാം.

ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ്‌ പാൽ ചേർത്ത് തിളക്കാനായി വച്ച ശേഷം കാൽ കപ്പ്‌ പഞ്ചസാര കൂടി ചേർത്ത് കൊടുക്കാം. പാൽ ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ച കസ്റ്റാർഡ് മിക്സ്‌ ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കാം. ഇത് കുറഞ്ഞ വച്ച് വെച്ച് കുറുക്കി എടുത്ത ശേഷം തണുപ്പിക്കാനായി വയ്ക്കാം. ശേഷം ഒരു ബൗൾ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ കസ്കസും ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുതിരാനായി വയ്ക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് കസ്റ്റാർഡ് മിക്സും ഒരു ടീസ്പൂൺ ഏലക്ക പൊടിയും ഐസ് ക്യൂബുകളും കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം ഇത് ഒരു ബൗളിലേക്കു ചേർത്ത ശേഷം അതിലേക്ക് കുതിർത്തെടുത്ത കസ്കസ് കൂടി ചേർത്ത് കൊടുക്കാം. ശേഷം ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് കൂടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. വേനൽ ചൂടിനെ ശമിപ്പിക്കാനുള്ള ഡ്രിങ്ക് തയ്യാർ. രുചികരമായ ഈ വൈറൽ ഡ്രിങ്ക് നിങ്ങളും പരീക്ഷിച്ച് നോക്കൂ. Carrot milk drink recipe Video Credit : cook with shafee

Carrot milk drink recipe
Comments (0)
Add Comment