Breakfast or Snack recipe using Egg : ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും വ്യത്യസ്തമായ രുചിയുള്ള ഭക്ഷണങ്ങൾ പരീക്ഷിച്ചു നോക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും. എന്നാൽ അതിനായി ഒരുപാട് സമയം മെനക്കെടാൻ പലർക്കും താല്പര്യമുണ്ടാകില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Breakfast or Snack recipe using Egg Ingredients
- Egg – 3
- Bread – 2 Slice
- Tomato Kechup
- Cheese Slice
- Salt
ഈയൊരു റെസിപ്പി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ മൂന്ന് മുട്ട, രണ്ട് സ്ലൈസ് ബ്രഡ്, ആവശ്യത്തിന് ഉപ്പ്, കുറച്ച് ടൊമാറ്റോ കെച്ചപ്പ്, ചീസ് സ്ലൈസ് ഇത്രയുമാണ്. ആദ്യം തന്നെ എടുത്തു വച്ച മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അല്പം എണ്ണ തടവി കൊടുക്കുക.എണ്ണ നന്നായി ചൂടായി വരുമ്പോൾ എടുത്തു വച്ച മുട്ട അതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. മുട്ട നന്നായി പരത്തിയെടുത്ത പരുവത്തിലാണ് വേണ്ടത്. ശേഷം എടുത്തുവച്ച ബ്രെഡിന്റെ സ്ലൈസ് അതിനു മുകളിലായി വയ്ക്കുക. അതിനു മുകളിലേക്ക് കുറച്ച് ടൊമാറ്റോ കെച്ചപ്പ് സ്പ്രെഡ് ചെയ്തു കൊടുക്കാവുന്നതാണ്.
വീണ്ടും അതിന് മുകളിലായി ഒരു ചീസ് സ്ലൈസ് കൂടി വച്ചു കൊടുക്കാം.ശേഷം മുകൾ ഭാഗത്ത് രണ്ടാമത്തെ ബ്രഡ് കൂടി വെച്ചു കൊടുക്കാം. മുട്ട ഉപയോഗിച്ച് ബ്രെഡിന്റെ മുഴുവൻ ഭാഗവും നന്നായി കവർ ചെയ്ത് പ്രസ്സ് ചെയ്തെടുക്കുക. രണ്ടുവശവും നന്നായി മൊരിഞ്ഞു വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു സ്നാക്ക് സെർവ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ എന്നാൽ രുചിയോട് കൂടി ഉണ്ടാക്കിയെടുക്കാവുന്ന ഒരു സ്നാക്ക് ഐറ്റമാണിത്. മാത്രമല്ല മുട്ടയും ചീസ് സ്ലൈസുമെല്ലാം ഉപയോഗിക്കുന്നത് കൊണ്ട് കുട്ടികൾക്ക് കഴിക്കാനും ഇഷ്ടമായിരിക്കും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള ഒരു രുചിയുമാണ് ഈ ഒരു സ്നാക്കിന് ഉള്ളത് .വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Breakfast or Snack recipe using Egg Video Credit : She book
Breakfast or Snack recipe using Egg
- Prepare the Egg Mixture:
Crack 3 eggs into a bowl, add salt, and whisk well until they are fully combined. - Cook the Egg Base:
Heat a non-stick pan and lightly grease with oil or butter. Pour in the beaten eggs and gently spread to form an even omelette the size of your bread slices. - Layer the Bread and Cheese:
While the egg is still soft on top, place one bread slice directly over it. Spread a layer of tomato ketchup on the bread, then add a slice of cheese over the ketchup. Place the second bread slice on top, gently pressing it. - Encase the Bread in Egg:
Once the egg base is almost set, carefully flip the entire stack so the egg wraps the bread. Press gently and grill until both sides are golden brown and the cheese is melted. - Serve:
Slice and serve hot as a satisfying snack or quick breakfast. Kids especially will love the gooey cheese and tangy ketchup layers!