കിടു രുചിയിൽ മൊരിഞ്ഞ ബോണ്ട.!! ചായക്കട കണ്ണാടി കൂട്ടിലെ ബോണ്ട വീട്ടിൽ തയ്യാറാക്കിയാലോ; ചൂട് ചായക്കൊപ്പം കഴിക്കാനൊരു നാടൻ ബോണ്ട.!! Bonda Recipe Kerala Style

Bonda Recipe Kerala Style : വൈകീട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല നാടൻ ചായക്കട പലഹാരമായ ബോണ്ട ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പ് പൊടിയും പഴവും പഞ്ചസാരയുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ ബോണ്ട രുചി സമൃദ്ധമാണ്. വൈകുന്നേരത്തെ ചായക്കൊപ്പം കലക്കൻ രുചിയിൽ ബോണ്ട തയ്യാറാക്കാം.

Bonda Recipe Kerala Style Ingredients :

  • Wheat flour – 1 cup
  • All purpose flour / Maida – 1 cup
  • Baking soda – 1/4 tsp + a pinch
  • Banana ( palayankodan pazham ) – 2
  • Sugar – 1/2 cup
  • Salt
  • Cardamom powder – 3/4 tsp
  • Water
  • Oil ( for frying )

How to make Bonda Recipe Kerala Style

ആദ്യമായി ഒരു ബൗളിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് ഗോതമ്പ് പൊടിയും ഒരു കപ്പ് മൈദ പൊടിയും ചേർക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മീഡിയം വലിപ്പമുള്ള രണ്ട് പാളയംകോടൻ പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചതും കൂടെ അരക്കപ്പ് പഞ്ചസാരയും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കാം. നേരത്തെ എടുത്ത് വച്ച പൊടിയിലേക്ക് ഒരു നുള്ള് ഉപ്പും സോഡാപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് സോഡയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം.

ശേഷം ഇതിലേക്ക് അരച്ച് വെച്ച പഴത്തിന്റെ മിക്സും മുക്കാൽ ടീസ്പൂൺ ഏലക്ക പൊടിയും കൂടെ ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കണം. ഏലക്കയുടെ കൂടെ ഒരു ടീസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് പൊടിക്കുമ്പോൾ ഇത് നല്ലപോലെ പൊടിഞ്ഞ് കിട്ടും. അടുത്തതായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം കൂടെ ചേർത്ത് കുഴച്ചെടുത്ത ശേഷം കയ്യിൽ വെള്ളം തടവി തയ്യാറാക്കിയ മാവ് ബോളുകളാക്കി ഉരുട്ടിയെടുക്കാം. ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ച ബോളുകൾ ചേർത്ത് കുറഞ്ഞ തീയിൽ വേവിച്ചെടുക്കാം. ചായക്ക് ചൂടോടെ കഴിക്കാൻ ബോണ്ട റെഡി. Bonda Recipe Kerala Style Video Credit : Sheeba’s Recipes

Bonda Recipe Kerala Style

  1. In a mixing bowl, combine wheat flour and maida.
  2. Peel and chop bananas. Blend or mash with sugar until smooth.
  3. To the flour mixture, add salt and baking soda. Mix.
  4. Add the banana-sugar mix and cardamom powder to the flour.
  5. Knead with hands, adding minimal water as required, to form a smooth, sticky dough.
  6. Grease hands, take small portions and roll into balls.
  7. Heat oil in a deep frying pan. Once hot, drop the dough balls gently into the oil.
  8. Fry on medium heat, turning to brown evenly on all sides.
  9. When golden and crisp, remove and drain excess oil.

Serve these sweet, fluffy bondas hot with evening tea; they need no additional accompaniments. Kids and adults love their soft, flavorful center and crispy exterior, making them a family favorite in Kerala

രാവിലെയും രാത്രിയും ഇനി ഇത് മതി.!! ചപ്പാത്തിയെക്കാൾ പതിന്മടങ്ങ് രുചിയിൽ; ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കും കുട്ടികൾക്ക് ടിഫിനിലും കൊടുക്കാം കിടു പലഹാരമിതാ.!!

Bonda Recipe Kerala Style
Comments (0)
Add Comment