അസുഖങ്ങൾ ഓടി ഒളിക്കും ഈ പേര ഇല വെള്ളത്തിന് മുന്നിൽ.!! പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഞെട്ടിക്കും ഗുണങ്ങൾ; അറിയാതെ പോകല്ലേ.!!
Benefits of Guava leaves : പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് ജീവിതചര്യ രോഗങ്ങൾ പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നുണ്ട്. അതിനായി അലോപ്പതി മരുന്നുകൾ കഴിച്ചാൽ പലപ്പോഴും അത് പല രീതിയിലുള്ള സൈഡ് എഫക്ടുകൾ ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന ജീവിതചര്യ രോഗങ്ങൾ ഇല്ലാതാക്കാൻ പേരയില വെള്ളം എങ്ങനെ ഉപയോഗിക്കണമെന്ന് വിശദമായി മനസ്സിലാക്കാം.
കൊളസ്ട്രോൾ കൂടുതലായി ഉള്ളവർക്ക് എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുന്നതിനായി സഹായിക്കും. കാരണം പേര ഇലയിൽ ധാരാളം ആന്റി ഓക്സിഡൻസ് അടങ്ങിയിട്ടുണ്ട്. അതുപോലെ കരൾ സംബന്ധമായ പ്രശ്നങ്ങൾക്കും പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ക്യാൻസർ വരാതിരിക്കാൻ പേരയിലയുടെ തളിർ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കാരണം ഈ ഇലയിൽ ധാരാളം ഓക്സിഡന്റ് അടങ്ങിയിരിക്കുന്നു. ഈയൊരു പാനീയം മുടങ്ങാതെ കുടിക്കുക മാത്രമല്ല ദിവസം മുഴുവൻ കുടിക്കുന്ന വെള്ളം ഈ ഒരു രീതിയിൽ ആക്കി മാറ്റാനും ശ്രമിക്കാവുന്നതാണ്.
പേരയില മാത്രമായി ഇടാതെ അതിൽ അല്പം കറിവേപ്പില,മഞ്ഞൾപ്പൊടി എന്നിവ ഇട്ട് തിളപ്പിച്ച ശേഷം കുടിക്കുന്നതും വളരെയധികം ഗുണം നൽകുന്നതാണ്. പേരയിലയിൽ സീറോ കലോറി മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു വെള്ളം ദിവസവും കുടിക്കാവുന്നതാണ്. കരളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ആവശ്യമായ എല്ലാവിധ ആന്റി ഓക്സിഡന്റുകളും ഈയൊരു ഇലയിൽ അടങ്ങിയിരിക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾ, വയറുവേദന, ഗ്യാസ്ട്രബിൾ എന്നിവക്കെല്ലാം പരിഹാരമായി ഈ ഒരു വെള്ളം ഉപയോഗിക്കാവുന്നതാണ്.
അതുപോലെ വയറിളക്കത്തിനും ഈയൊരു വെള്ളം കുടിക്കാവുന്നതാണ്. മോണ വീക്കം പോലുള്ള പ്രശ്നങ്ങൾക്ക് പേരയില ഇട്ട് തിളപ്പിച്ച വെള്ളം വായിൽ ഒഴിച്ച് കഴുകുന്നത് നല്ലതാണ്. മറ്റ് വായ സംബന്ധമായ അസുഖങ്ങളും ഇതുവഴി ഒഴിവാക്കാനായി സാധിക്കും. ചർമ്മത്തിലെ ടോക്സിനുകൾ നീക്കം ചെയ്ത് സൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് പേരയില ചായ കുടിക്കാവുന്നതാണ്.തലച്ചോറിന്റെയും, നാഡിയുടെയും ആരോഗ്യത്തിന് പേരയില വെള്ളം നല്ലതാണ്. വിറ്റാമിൻ B3, B6എന്നിവയെല്ലാം അതിനായി സഹായിക്കുന്നു.നാഡിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ഈയൊരു പാനീയം കുടിക്കുന്നത് ശീലമാക്കുക. ഇത്തരത്തിൽ പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. Video Credit : EasyHealth