ഈ ചൂട് സമയത്തും ഊർജം നൽകാൻ ഈ ഒരു ഡ്രിങ്ക് മതി; പഴവും കസ്റ്റാർഡ് പൗഡറും കൊണ്ട് പുതു പുത്തൻ രുചിയിൽ ഒരു വെറൈറ്റി ജ്യൂസ്.!! Banana Custard Drink

Banana Custard Drink : ചൂട് സമയത്ത് ഒന്ന് തണുത്തു കിട്ടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. പഴവും കസ്റ്റേർഡ് പൗഡറും ഉപയോഗിച്ചിട്ട് ഉണ്ടാക്കുന്ന ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെടാം. ആദ്യം തന്നെ ഒരു സോസ് പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർക്കുക. ഒന്നര ടേബിൾ സ്പൂൺ കസ്റ്റേർഡ് പൗഡർ ഒരു ബൗളിലേക്ക് എടുക്കുക. ഇനി സോസ് പാനിലേക്ക് ഒഴിച്ച പാലിൽ നിന്നും ഒരു അഞ്ചാറ് ടേബിൾ സ്പൂൺ പാൽ ഈ കസ്റ്റേർഡ് പൗഡറിലേക്ക് ചേർത്ത് കൊടുക്കുക.

മിക്സ് ചെയ്ത് എടുക്കുക. നല്ലപോലെ മിക്സ് ചെയ്തെടുത്ത കസ്റ്റേർഡ് പൗഡർ ഈ സോസ് പാനിലേക്ക് തന്നെ ഒഴിച്ചു കൊടുക്കാം എന്നിട്ട് പാലും കസ്റ്റേർഡ് പൗഡറും കൂടി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം ഇതിന്റെ ഫ്ലെയിം ഓൺ ചെയ്യാം ഫ്ലെയിം ഓൺ ചെയ്തതിനുശേഷം ഇതിലേക്ക് അര കപ്പ് പഞ്ചസാര കൂടി ചേർക്കാം. മധുരത്തിന്റെ അളവ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ചേർത്ത് കൊടുക്കാം. നല്ലപോലെ ചൂടാവുമ്പോൾ തന്നെ കസ്റ്റേർഡ് പൗഡർ നന്നായിട്ടൊന്ന് വെന്തിട്ടുണ്ടാവും.

കുറച്ചൊന്ന് തിക്ക് ആയിട്ട് വരുന്ന സമയത്ത് തന്നെ അതിൻറെ ആ ഒരു പച്ച ചുവന്ന് മാറി എന്ന് തോന്നുമ്പോൾ തന്നെ ഇത് അടുപ്പത്തുനിന്ന് മാറ്റുകയാണ് വേണ്ടത് .അടുപ്പത്തുനിന്ന് മാറ്റിയിട്ട് റൂം ടെമ്പറേച്ചറിൽ ആവാൻ വേണ്ടിയിട്ട് മാറ്റിവെക്കാം. ബൗളിലേക്ക് മാറ്റിയതിനുശേഷം ഇതൊന്ന് ഹാൻഡ് വിസ്കോ അല്ലെങ്കിൽ സ്പൂണോ വെച്ചിട്ട് ഒന്ന് ഉടച്ചു കൊടുക്കാം ഒട്ടും കട്ടയൊന്നും ഉണ്ടാവരുത്. ഇനി ഇതിലേക്ക് പഴം ചേർക്കാം ഇവിടെ നാല് പൂവൻ പഴമാണ് എടുത്തിരുന്നത് നിങ്ങൾക്ക് ഇഷ്ടമുള്ള പഴം എടുക്കാവുന്നതാണ്. പഴം ചേർത്തിട്ട് നല്ലപോലെ മിക്സ് ചെയ്തിട്ടുണ്ട് ഇനി ഇത് ഫ്രിഡ്ജിൽ വച്ചിട്ട് നല്ലപോലെ ഒന്ന് തണുപ്പിച്ച് എടുക്കാം. ഇനി ഇതിൽ കുറച്ച് ചവ്വരി ചേർക്കുന്നുണ്ട് ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളച്ചു തുടങ്ങുന്ന സമയത്ത് 1/2 കപ്പ് ചവ്വരി ഇതിലേക്ക് ഇട്ട് ഒന്ന് വേവിച്ചെടുക്കുക. നിങ്ങൾക്ക് വേണമെങ്കിൽ ചവ്വരി ചേർക്കാം അതല്ലെങ്കിൽ കസ്കസോ ബേസിൽ സീഡ്സോ ഏതാണെങ്കിലും നിങ്ങൾക്ക് ഇഷ്ടമുള്ളത് ചേർക്കാം.

ചൊവ്വരി ചേർത്ത് കഴിഞ്ഞാൽ ജ്യൂസിന് ഒരു പ്രത്യേക ടേസ്റ്റ് ആയിരിക്കും അതുകൊണ്ട് അര കപ്പ് ചവ്വരി ചേർത്തിട്ട് നല്ലപോലെ ഒന്ന് വേവിച്ചെടുത്തിട്ടുണ്ട്. അടുപ്പത്ത് നിന്ന് മാറ്റിയിട്ട് ഒരു സ്ട്രെയിനറിലേക്ക് ഇട്ടു കൊടുക്കാം. ഇത് വെള്ളം കളഞ്ഞതിനുശേഷം ഒരു ബൗളിൽ മാറ്റം. എന്നിട്ട് ഇതൊന്ന് റൂം ടെമ്പറേച്ചറിൽ ആയി കഴിയുമ്പോൾ ഇതും ഫ്രിഡ്ജിൽ വെച്ചിട്ട് നന്നായിട്ടൊന്ന് തണുപ്പിച്ച് എടുക്കാം. രണ്ടു മണിക്കൂറിനു ശേഷം പഴം ചേർത്ത കസ്റ്റേർഡ് പുറത്തേക്ക് എടുക്കുക. ചവ്വരി ചെറുതായിട്ടൊന്ന് കട്ട പിടിച്ചിട്ടുണ്ടെങ്കിൽ അത് ആദ്യം ഒന്ന് പാൽ ചേർത്തിട്ട് മിക്സ് ചെയ്ത് കട്ടയൊക്കെ ഒന്ന് ഉടച്ചു കൊടുക്കണം. ഒട്ടും കട്ടയില്ലാതെ വേണം ഡ്രിങ്ക്സിലേക്ക് ഇത് ചേർക്കാൻ. അതിനുശേഷം നമ്മുടെ കസ്റ്റേർഡിലേക്ക് ഈ ചവ്വരി അങ്ങ് ചേർത്ത് കൊടുക്കാം എന്നിട്ട് നന്നായിട്ട് അങ്ങ് മിക്സ് ചെയ്ത് എടുക്കാം. ഡ്രിങ്ക് തയ്യാറായിട്ടുണ്ട് ഇത് ഗ്ലാസിലേക്ക് ഒഴിച്ച് കൊടുക്കാം. ഐസ്ക്രീം ഒക്കെ ഇട്ടിട്ട് സെർവ് ചെയ്യാം. ഈ ചൂട് കാലത്ത് ഇങ്ങനത്തെ വെറൈറ്റി ജ്യൂസ് ട്രൈ ചെയ്യണം. Banana Custard Drink Video Credit : Kannur kitchen

Banana Custard Drink
Comments (0)
Add Comment