Aval Vada Recipe : നമ്മുടെ ഒക്കെ വീടുകളിൽ എപ്പോഴും ഉണ്ടാവാറുള്ള ഒരു സാധനം ആണ് അവൽ. അവലിൽ അൽപം തേങ്ങ ചിരകിയതും ശർക്കര ചീകിയതും ചേർത്ത് കഴിക്കാൻ തന്നെ എന്തു രുചിയാണ് അല്ലേ. അതു പോലെ ധാരാളം വിഭവങ്ങൾ അവൽ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും. അങ്ങനെ ഒരു വിഭവം തയ്യാറാക്കുന്ന രീതിയാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. തയ്യാറാക്കാൻ വളരെ എളുപ്പമുള്ള ഒരു വടയാണ് ആ വിഭവം.
Aval Vada Recipe Ingredients
- Aval
- Onion
- Ginger
- Garlic
- Curry Leaves
- Water
- Salt
ചായയുടെ ഒപ്പം കഴിക്കാൻ നല്ല മൊരു മൊരാ ഉള്ള വട കൂടി ഉണ്ടെങ്കിൽ എന്തു രസമാണ് അല്ലേ. അപ്പോൾ നമുക്ക് ഉണ്ടാക്കി നോക്കിയാലോ? ഈ വട തയ്യാറാക്കാൻ വേണ്ട ചേരുവകളും അളവും എല്ലാം വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. ആദ്യം തന്നെ ഒരു കപ്പ് അവൽ ഒരു കപ്പ് വെള്ളം ഒഴിച്ചിട്ട് നനയ്ക്കണം. ഇതിനെ മിക്സിയുടെ ജാറിലേക്ക് മാറ്റണം. അവൽ ഇടുമ്പോൾ വെള്ളം പിഴിഞ്ഞ് കൊടുക്കണം. ഇതോടൊപ്പം സവാളയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ചെറുതായി അരിയണം. അവൽ ചതച്ചതിന് ശേഷം ഒരു ബൗളിലേക്ക് മാറ്റിയിട്ട് എല്ലാം കൂടി നന്നായി യോജിപ്പിക്കണം.
ഇതിലേക്ക് അരിപ്പൊടിയും കുരുമുളക് പൊടിയും ഉപ്പും തൈരും ചേർത്ത് വീഡിയോയിൽ കാണുന്നത് പോലെ കുഴച്ചിട്ട് പരത്തി ഒരു ഹോൾ ഇട്ടിട്ട് എണ്ണയിൽ ഇട്ട് വറുത്ത് എടുക്കാം. ഈ വട കഴിക്കുമ്പോൾ കൂടെ കഴിക്കാവുന്ന ഒരു അടിപൊളി ചമ്മന്തിയുടെ റെസിപിയും വീഡിയോയിൽ കാണിക്കുന്നുണ്ട്. അപ്പോൾ ഇനി വീട്ടിൽ വിരുന്നുകാർ വരുമ്പോൾ പരിപ്പോ ഉഴുന്നോ വെള്ളത്തിൽ ഇടാൻ സമയമില്ലെങ്കിൽ വിഷമിക്കണ്ടല്ലോ. നല്ല അടിപൊളി രുചിയിൽ മൊരു മൊരാ ഇരിക്കുന്ന വട ഞൊടിയിടയിൽ തന്നെ തയ്യാറാക്കാം. Aval Vada Recipe Video Credit : Malappuram Thatha Vlo