അറബി നാട്ടിലെ ഉള്ളി ചോറ് കഴിച്ചിട്ടുണ്ടോ? സംഭവം സൂപ്പർ ആണ്… അറേബ്യൻ രുചിയിൽ അടിപൊളി ഒണിയൻ റൈസ് തയ്യാറാക്കാം.!! Arabian Onion Rice Recipe

Arabian Onion Rice Recipe : തൈര് സാദം, ബിരിയാണി ചോറ്, നെയ്യ് ചോറ് എന്നൊക്കെ പല വിധത്തിലുള്ള ചോറുകളെ പറ്റി കേട്ടിട്ടില്ലേ. അത്‌ പോലെ ഉള്ള ഒരു ചോറാണ് ഉള്ളി ചോറ്. അറേബ്യൻ സ്റ്റൈലിൽ ഉള്ള ഒരു ചോറ് ആണിത്. ഈ ഉള്ളി ചോറ് ഉണ്ടാക്കുന്ന വിധമാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്. നല്ല രുചികരമായ ഉള്ളി ചോറ് പെട്ടെന്നു തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നതാണ്.

Arabian Onion Rice Recipe Ingredients

  • oil -3 tbsp
  • garlic -1&1/2 tbsp
  • Onion -2
  • Cinnamon -1
  • Cloves-6
  • black cardamom-1/ green cardamon -3
  • caraway seeds -1 tsp
  • Black peppercorns -1/2 tsp
  • Basmati rice -2 cups
  • hot water – 3 cups
  • salt

അതു കൊണ്ട് തന്നെ രാവിലെ എഴുന്നേൽക്കാൻ വൈകിയാൽ തന്നെ കുട്ടികൾക്ക് ഉച്ചക്കത്തേക്ക് എന്തു കൊടുത്തു വിടും എന്ന ടെൻഷനും വേണ്ട. വേഗം അടുക്കളയിൽ കയറി ഉള്ളി ചോറ് ഉണ്ടാക്കിയാൽ മതി. വളരെ എളുപ്പം തയ്യാറാക്കാൻ കഴിയുന്ന ഉള്ളി ചോറ് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് ബസുമതി അരി കുതിർത്ത് വയ്ക്കണം. ഒരു പാനിൽ രണ്ട് സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞതും വെളുത്തുള്ളി ചതച്ചതും ചേർക്കണം. ഇത് നന്നായിട്ട് മൂപ്പിക്കണം. ഇതിലേക്ക് പട്ട, ഗ്രാമ്പു, കുരുമുളക്,

ഷാ ജീര, ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇതൊന്നും കരിയാൻ പാടുള്ളതല്ല. കുത്തിർത്ത് വച്ചിരിക്കുന്ന അരി ഇതിലേക്ക് ചേർത്തിട്ട് നന്നായിട്ട് വറുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കണം. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഉള്ളി ചോറ്. സുഖമില്ലാത്ത ദിവസങ്ങളിലും വൈകി ഉണരുന്ന ദിവസങ്ങളിലും പിന്നെ കഴിക്കാൻ കൊതിയാവുന്ന സമയത്തും ഒക്കെ ഉണ്ടാക്കുന്ന ഒന്നാണ് ഈ ഉള്ളി ചോറ്. മറ്റൊരു കറിയും ഇല്ലെങ്കിൽ കൂടിയും രുചിയോടെ കഴിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. Arabian Onion Rice Recipe Video Credit : Kannur kitchen

Arabian Onion Rice Recipe

വായിൽ കപ്പലോടും ചമ്മന്തി പൊടി.!! ചമ്മന്തി പൊടി ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; ഇതും കൂട്ടി ഒരിക്കൽ കഴിച്ചാൽ രുചി മറക്കില്ല.!!

Arabian Onion Rice Recipe
Comments (0)
Add Comment