Achinga Payar Thoran Recipe : വീട്ടിൽ അച്ചിങ്ങാപയർ ഉണ്ടോ? ഇത് വച്ചിട്ട് മെഴുക്കുപുരട്ടി അല്ലേ കൂടുതലായും ഉണ്ടാക്കുന്നത്? ഇന്ന് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ? നല്ല രുചികരമായ ആരോഗ്യകരമായ അച്ചിങ്ങാപയർ തോരൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
Achinga Payar Thoran Recipe Ingredients
- Chickpeas – 500gm
- Coconut – half a cup
- Green chillies – 5 nos
- Onion – 1 small
- Small onion – 5 nos
- Garlic – 2 nos
- Jumin seeds – 1/4 tsp
- Vegetable oil – 2 tbsp
- Mustard – 1 tsp
- Turmeric powder – half a tsp
- Bhattal chillies – 2 nos
- Curry leaves and salt as required
ആദ്യം തന്നെ ഒരു മൺചട്ടി എടുക്കുക. മൺചട്ടി തന്നെ വേണമെന്നില്ല. ചീനച്ചട്ടിയോ നോൺ സ്റ്റിക്കോ എന്തു വേണമെങ്കിലും ആവാം. പക്ഷെ മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ ഉള്ള രുചിയൊന്ന് വേറെ തന്നെയാണ്. അതാണല്ലോ പണ്ടുള്ള അമ്മമാരുടെ കറികളുടെ രഹസ്യം. കുറച്ചധികം വെളിച്ചെണ്ണ ഒഴിച്ചിട്ട് കടുക് വറുക്കുക. ഇതിലേക്ക് ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും രണ്ട് വറ്റൽമുളകും രണ്ട് തണ്ട് കറിവേപ്പിലയും ഇട്ട് വഴറ്റുക. ഇതൊന്ന് മൂത്തു വരുമ്പോൾ ഒരൽപ്പം മഞ്ഞൾപൊടി ചേർക്കാം. അതിന് ശേഷം കുറച്ച് അച്ചിങ്ങാപയർ ഇട്ട് ഉപ്പും ഇട്ട് നന്നായി ഇളക്കിയിട്ട് വേവാനായി പാത്രം വച്ച് അടച്ചു വയ്ക്കാം.
ഇത് വേവുന്ന സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാം. അര കപ്പ് തേങ്ങ ചിരകിയതും അഞ്ചോ ആറോ ചുവന്നുള്ളിയും അഞ്ചു പച്ചമുളകും രണ്ട് അല്ലി വെളുത്തുള്ളിയും ഒരൽപ്പം ജീരകവും കൂടി മിക്സിയുടെ ജാറിൽ ചേർത്ത് അരച്ചെടുക്കാം. ഈ അരപ്പ് വേവിക്കുന്ന അച്ചിങ്ങാപയറിലേക്ക് ചേർത്ത് നന്നായിട്ട് യോജിപ്പിക്കണം. ഇതും കൂടി വേവാനായി അടച്ചു വയ്ക്കണം. പയർ ഇടുമ്പോൾ മുതൽ കുറഞ്ഞ തീയിൽ വേണം വയ്ക്കാനുള്ളത്. അങ്ങനെ നല്ല സ്വാദിഷ്ടമായ നാടൻ അച്ചിങ്ങാപ്പയർ തോരൻ തയ്യാർ. ഈ തോരൻ ഉണ്ടാക്കുമ്പോൾ നിങ്ങളുടെ അടുക്കളയിൽ നിന്നും പരക്കുന്ന മണം അടിക്കുമ്പോൾ തന്നെ വീട്ടിലുള്ള എല്ലാവരും തീന്മേശയുടെ ചുറ്റിനും ഹാജർ വയ്ക്കും. അച്ചിങ്ങപയർ തോരൻ വയ്ക്കാനുള്ള വിധം വിശദമായി വീഡിയോയിൽ കാണാം. Achinga Payar Thoran Recipe Video Credit : Prathap’s Food T V
Achinga Payar Thoran Recipe
Preparation:
- Wash the long beans thoroughly and cut them into small pieces lengthwise.
- Grind the grated coconut, 1 green chili, small shallots, turmeric, cumin seeds, and garlic into a fine paste.
- Heat coconut oil in a pan, add mustard seeds and let them splutter. Add dry red chilies, curry leaves, onions, and the remaining chopped green chilies. Sauté until onions turn soft.
- Add the long beans to the pan and sauté well for a few minutes.
- Add the ground coconut paste and salt, mix thoroughly, and cover the pan. Cook on low flame until the beans are tender, stirring occasionally.
- Once cooked, remove the lid and sauté for another couple of minutes to reduce excess moisture if any.
- Serve hot as a side dish with rice.
This traditional Kerala-style Achinga Payar Thoran is flavorful, healthy, and perfect for everyday meals. Enjoy the authentic taste and aroma that fills your kitchen