ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ.. ഈ മൊരിഞ്ഞ വട നാലുമണി കട്ടനൊപ്പം പൊളിയാ; വളരെ പെട്ടന്നൊരു കിടിലൻ റവ വട.!! Tasty Rava Vada Recipe
- റവ – ഒരു കപ്പ്
- സവാള – 1 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- മല്ലിയില – ആവശ്യത്തിന്
- വെള്ളം – 2 കപ്പ്
- തേങ്ങാ ചിരകിയത്
- ഇഞ്ചി – ചെറിയ കഷ്ണം
- പച്ചമുളക് – 2 എണ്ണം
- മഞ്ഞൾപൊടി – അര സ്പൂൺ
- ഉപ്പ് – ഒരു നുള്ള്
വളരെ പെട്ടെന്ന് നല്ല മൊരിഞ്ഞ വട വീട്ടിൽ ഉണ്ടാക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പത്തു വെച്ച് ചൂടായി വരുമ്പോൾ തേങ്ങാ ചിരകിയത് ഇട്ടു കൊടുക്കാം. ചെറുതായി ചൂടായി വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം. വേറൊരു പാനിൽ വെള്ളം എടുക്കാം.ആവശ്യത്തിന് ഉപ്പും
മഞ്ഞൾപൊടിയും മിക്സ് ചെയ്ത ശേഷം അടുപ്പത്തു വെക്കാം. വെളളം തിളച്ചു വരുമ്പോൾ കുറഞ്ഞ തീയിൽ വെച്ച് അതിലേക്ക് റവ ചേർത്ത് കൊടുക്കാം. റവ നന്നായി കുറുകി വന്നാൽ ഈ മിക്സിലേക്ക് മറ്റു ചേരുവകൾ എല്ലാം ഇട്ടു കൊടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. Tasty Rava Vada Recipe credit : Rithus Food World