കിടിലൻ രസകാളൻ തയ്യാറാക്കിയാലോ; ഗുരുവായൂർ അമ്പലത്തിലെ സ്പെഷ്യൽ രസകാളൻ.!! Special Rasakalan Recipe
Special Rasakalan Recipe : ഗുരുവായൂർ അമ്പലത്തിലെ സദ്യയിലെ വിഭവങ്ങളിൽ പ്രധാനപ്പെട്ടതാണല്ലോ രസ കാളൻ. കിടിലൻ രുചിയിൽ ഇത് നമുക്ക് വീടുകളിൽ തയ്യാറാക്കാവുന്നതാണ്. ഇപ്രാവശ്യത്തെ ഓണം സ്പെഷ്യൽ രസ കാളന്റെ രുചി കൂട്ട് കൂടി ഉൾപ്പെടുത്തിയിട്ടുള്ളതാകട്ടെ അല്ലെ. ഇത് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തെല്ലാം എന്ന് താഴെ പറയുന്നുണ്ട്.
- Vegetables (ashgourd ,pumpkin )-2cup
- Turmeric Powder -1/4tsp
- Tamarind -lemon Size
- Fenugreek Seeds -2pinch
- Water -2cup
- Dry red chilli -3
- Mustard seeds -1tsp
- Curryleaves –
- Dry Red Chilli -4
- Pepper -3
- Green Chilli -2
- Curd-7tbsp
- Jaggery –
- Grated coconut -7tbsp
- coconut Oil -2tbsp
- Salt
ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിന് ഒരു ചെറിയ കഷണം മത്തങ്ങ ആണ് ആവശ്യമായത്. മത്തങ്ങാ അല്ലെങ്കിൽ മറ്റ് ഏതു പച്ചക്കറികൾ വേണമെങ്കിലും എടുക്കാം. ഇങ്ങനെ എടുത്തിരിക്കുന്ന പച്ചക്കറി ചെറിയ കഷണങ്ങളാക്കുക. ഒരു പാൻ എടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച പച്ചക്കറികളും ഒപ്പം ¼ ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, പുളി വെള്ളത്തിലിട്ടു പിഴിഞ്ഞെടുത്ത വെള്ളം, പച്ചമുളക് എന്നിവ ചേർക്കുക. നന്നായി മിക്സ് ചെയ്തശേഷം ഒരു മൂടി കൊണ്ട് അടച്ച് കുറഞ്ഞ തീയിൽ പച്ചക്കറികൾ വേവിക്കുക.
ഇനി ഇതിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി തേങ്ങാ ചിരകിയത്, ജീരകം, തൈര്, കറിവേപ്പില തുടങ്ങിയവ മിക്സയുടെ ജാറിലേക്കിട്ട് നല്ല ഫൈൻ ആയി അരച്ചെടുക്കണം. ഈ അരപ്പ് വേവിച്ചു വെച്ച പച്ചക്കറികളുടെ മിക്സിലെക്ക് ചേർക്കാവുന്നതാണ്. ഒരു പാൻ ചൂടാക്കിയ ശേഷം അതിലേക്ക് 2 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. വറ്റൽമുളക്, കറിവേപ്പില ചേർക്കുക. ശേഷം തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുന്നതിനായി താഴെ കാണിച്ചിരിക്കുന്ന വീഡിയോ കാണൂ.. Video Credit : NEETHA’S TASTELAND