ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാൻ സൂപ്പര്‍ ടേസ്റ്റില്‍ ഒരു കോവക്ക ഡ്രൈ മസാല | Special Ivy guord dry fry recipe
Ivy guord dry fry recipe : ചോറിനൊപ്പം ചപ്പാത്തിക്കൊപ്പവും കഴിക്കാൻ പറ്റിയ കിടിലൻ രുചിയിലുള്ള കോവക്കയുടെ റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപെടുത്തുന്നത്. ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണ് എന്ന് താഴെ പറയുന്നുണ്ട്.
- kovakka – 250 gm
- onion – 1
- garlic
- mustard seeds – 1 tsp
- cumin seeds – 1 tsp
- chilli powder – 1 tsp
- coriander powder – 1 and 1/4 tsp
- turmeric powder
- dry mango powder [amchur powder ] – 3/4 tsp
- garam masala powder – 3/4 tsp
- oil
- salt
കോവക്ക മസാല തയ്യാറാക്കുന്നതിന് ഒരു ചീനച്ചട്ടി ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ച് ജീരകം ഇടുക. ഒന്ന് പൊട്ടിവരുമ്പോൾ ഇതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക. അതിനുശേഷം ഇതിലേക്ക് വറ്റൽമുളകും കറിവേപ്പിലയും ചേർക്കാം. സവാള അറിഞ്ഞത് ചേർത്ത് നല്ലതുപോലെ വഴറ്റിയെടുത്തശേഷം ഇതിലേക്ക് നീളത്തിൽ അറിഞ്ഞു വെച്ച കോവക്ക ചേർക്കാം. എങ്ങനെയാണ് കോവക്ക അരിയേണ്ടത്
എന്ന് അറിയുവാൻ വീഡിയോ കാണൂ. കോവക്ക ചേർത്ത് ഒന്ന് വാട്ടിയശേഷം ഇതിലേക്ക് എല്ലാ പൊടികളും ചേർക്കാം. പൊടിയുടെ പച്ചമണം മുഴുവനായും മാറുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. അതിനുശേഷം ഈ പാത്രം മ്മൂടി വെച്ച് കോവക്ക വേവിച്ചെടുക്കാവുന്നതാണ്. കിടിലൻ രുചിയിലുള്ള കോവക്ക മസാല ഫ്രൈ റെഡി. Video Credit : Jaya’s Recipes – malayalam cookin Super Lunch Recipe Ivy Gourd masala