5മിനിറ്റ് പോലും വേണ്ട എളുപ്പത്തിൽ ഉണ്ടാക്കാം; ഓർമ്മകൾ ഉണർത്തും പഞ്ഞി മിട്ടായി (സോന് പാപ്ടി).!! Soan Papdi Sweet Recipe
Soan Papdi Sweet Recipe : മധുര പ്രേമികളുടെ ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് സോൻ പാപടി അല്ലെങ്കിൽ പഞ്ഞിമുട്ടായി. ഇത് നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ്. തയ്യാറാക്കുന്നവിധം നമുക്കിവിടെ പരിചയപ്പെടാം. ഇവ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ പറയുന്നുണ്ട്.
- ബട്ടർ / നെയ്യ്
- കടലമാവ്
- മൈദാ
- പഞ്ചസാര
- ചെറുനാരങ്ങാ നീര്
- ഉപ്പ്
- ഏലക്കായപ്പൊടി
ഈ ഒരു പഞ്ഞി മിട്ടായി തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു പാൻ ചൂടാക്കിയശേഷം അതിലേക്ക് ബട്ടർ അല്ലെങ്കിൽ നെയ്യ് ചേർക്കുക. ഇതിലേക്ക് അര കപ്പ് കടലമാവ് ചേർത്ത ശേഷം നല്ലതുപോലെ ഇളക്കുക. കടലമാവിന്റെ പച്ചമണം മാറുന്നത് വരെ ഇളക്കി കൊണ്ടിരിക്കണം. ഇതിലേക്ക് അര കപ്പ് മൈദാ കൂടി ചേർക്കുക. നല്ലതുപോലെ വറുത്തെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. പൊടികൾ മഞ്ഞ നിറം ആയിക്കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.
മറ്റൊരു പാനിൽ പഞ്ചസാരയിലേക്ക് വെള്ളം ഒഴിച്ച് പഞ്ചസാര പാനി തയ്യാറാക്കാം. പഞ്ചസാര മെൽറ്റ് ആയി വരുമ്പോൾ ഇതിലേക്ക് കുറച്ചു നാരങ്ങാ നീര് ചേർത്ത് ഇളക്കുക. ഒപ്പം തന്നെ ഇതിലേക്ക് ഏലക്കായയുടെ പൊടിയും ഒരു നുള്ള് ഉപ്പും ചേർക്കാം. മധുരം ബാലൻസ് ചെയ്യുന്നതിനായാണ് ഉപ്പ് ചേർക്കാവുന്നതാണ്. കൗണ്ടർ ടോപ്പ് വൃത്തിയാക്കിയശേഷം ഓയിലോ നെയ്യോ അവിടെ പുരട്ടി ഈ പഞ്ചസാരയുടെ ലായനി ഇവിടെ ഒഴിക്കുക. ശേഷം അതിന്റെ ഷെയ്പ്പ് ആക്കുന്ന വിധം വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇതിലേക്ക് നിങ്ങൾക്ക് താല്പര്യമെങ്കിൽ കൂടുതൽ രുചിക്കായ് പിസ്തായോ ബദാമോ ചേർക്കാവുന്നതാണ്. Video Credit : Mrs Malabar